സണ്ണി ലിയോൺ, അദിതി പ്രഭുദേവ, സച്ചിൻ ദൻപാൽ കൂട്ടുകെട്ടിലെ 'ചാമ്പ്യൻ' മലയാളത്തിലേക്ക്


ഡബ്ബിങ് വർക്കുകൾ ആരംഭിച്ചതായി അണിയറ പ്രവർത്തകർ

ചാമ്പ്യൻ സിനിമയുടെ പോസ്റ്റർ, അദിതി പ്രഭുദേവ

അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നഡ ചിത്രമായ "ചാമ്പ്യൻ" മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം അദിതി പ്രഭുദേവ, സച്ചിൻ ദൻപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇരുവരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വേഷത്തിലാണ്. സ്‌പോർട്‌സ് വിഷയമാണ് ടൈറ്റിൽ പറയുന്നതെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ടാകും.ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമൻ, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശർമ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

കാന്താരയുടെ സംഗീത സംവിധായകനായ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശരവണൻ നടരാജൻ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റർ വെങ്കടേഷ് യു.ഡി.വി ആണ്. വാർത്താ പ്രചരണം: പി.ശിവപ്രസാദ്. സാൻഹ ആർട്ട്സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

Content Highlights: sunny leone kannada movie, champion malayalam dubbing to release soon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented