അനുരാഗ് കശ്യപും സണ്ണി ലിയോണും | ഫോട്ടോ: www.instagram.com/sunnyleone/
സംവിധായകൻ അനുരാഗ് കശ്യപിന്റെ ചിത്രങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട് ആരാധകർക്കിടയിൽ. നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അനുരാഗിന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വാർത്ത സിനിമാപ്രേമികളിൽ ആവേശം പടർത്തിയിരിക്കുകയാണ്. സണ്ണി ലിയോൺ ആണ് സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതാണ് അതിന് കാരണം.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സണ്ണി ലിയോൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുരാഗ് കശ്യപിനൊപ്പം നിൽക്കുന്ന ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. സ്വപ്നം സത്യമാകുന്നതുകൊണ്ടാണ് തന്റെ ഈ ചിരി എന്നാണ് അവർ എഴുതിയിരിക്കുന്നത്. അനുരാഗ് കശ്യപിനേപ്പോലൊരാളുടെ ചിത്രത്തിൽ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.
ജീവിതത്തിലെ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കിയതിന് നന്ദി എന്നും അവർ ചിത്രത്തിനൊപ്പം എഴുതി. അനുരാഗ് കശ്യപും ഇതേ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.
ദ ബാറ്റിൽ ഓഫ് ഭീമ കോറേഗാവ് ആണ് സണ്ണി ലിയോണിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അർജുൻ രാംപാൽ നായകനാവുന്ന ചിത്രം 2023-ലായിരിക്കും പുറത്തിറങ്ങുക.
Content Highlights: Sunny Leone New Movie, Anurag Kashyap Movie, Bollywood Movie News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..