രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ  കുടുംബത്തോടൊപ്പം ഇന്ത്യ വിട്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താൻ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മാതൃദിന ആശംസകൾ നേർന്നു കൊണ്ടുള്ള സണ്ണിയുടെ പോസ്റ്റിലാണ് ഈ കാര്യം പരാമർശിച്ചിരിക്കുന്നത്.കനേഡിയൻ പൗരത്വമാണ് സണ്ണിക്കുള്ളത്.

"ലോകത്തുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ജീവിതത്തിലേക്ക് കുഞ്ഞുങ്ങൾ വരുന്നതോടെ നമ്മുടെ പ്രഥമ പരി​ഗണന അവരായി മാറും, സ്വന്തം കാര്യങ്ങൾ പുറകിലേക്ക് മാറും.

അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള  രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എന്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആ​ഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ"..- മാതൃദിനാസംസകൾ

sunny

മക്കളായ നിഷയ്ക്കും, അഷറിനും നോഹയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സണ്ണി കുറിച്ചു.

പിന്നാലെ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. 

Daniel

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മുംബെെയിലെ വീട്ടില്‍ നിന്നുമുള്ള വർക്കൗട്ട്  വീഡിയോ താരം പങ്കുവച്ചത്. എന്നാൽ നടി എപ്പോഴാണ് ഇന്ത്യവിട്ടത് എന്ന് വ്യക്തമല്ല

Content Highlights : Sunny Leone flies to the US with kids Amid Lockdown Covid 19