നാലുവയസ്സുകാരിയായ മകള്‍ നിഷയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ.'' നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്'' എന്ന‌ കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിഷ വന്നതിന് ശേഷമാണ് തങ്ങളുടെ ജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണവും പ്രകാശപൂരിതവുമായതെന്ന് സണ്ണി പലവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. ക്യാമറക്കണ്ണുകള്‍ തന്റെ മകളെ വിടാതെ പിന്തുടരുന്നതില്‍ അനിഷ്ടം പ്രകടിപ്പിച്ച സണ്ണിയില്‍ നല്ലൊരു രക്ഷാകര്‍ത്താവിനെയും നമ്മള്‍ കണ്ടതാണ്. 

നിഷയെ തങ്ങള്‍ ദത്തെടുത്തതാണെന്ന് അറിയിച്ചു തന്നെ വളര്‍ത്തുമെന്ന് സണ്ണി പറഞ്ഞിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Nisha is so so pretty!! I’m a lucky mommy! With the sweetest heart!!!

A post shared by Sunny Leone (@sunnyleone) on

"നിഷയിൽ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്ക്കില്ല. യഥാര്‍ഥ വസ്തുത അവളെ അറിയിക്കുക തന്നെ ചെയ്യും. ദത്തെടുത്തതിന്റെ രേഖകള്‍ ഉള്‍പ്പടെ അവളെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളും അവളെ  കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒന്‍പത് മാസം ചുമന്നതാണ്. ഞാനവളുടെ യഥാര്‍ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മാവുമായി ഞാന്‍ വളരെയേറെ അടുത്ത് കിടക്കുന്നു. അവളെ ദത്തെടുത്തതിന് ശേഷമാണ് ഞാനവളുടെ അമ്മയായി മാറിയതെന്ന് നിഷ അറിയണം."-സണ്ണി പറഞ്ഞു. 

മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുപത്തിയൊന്ന് മാസം പ്രായമുള്ളപ്പോഴാണ് നിഷയെ സണ്ണി ലിയോൺ ദത്തെടുത്തത്.  

Content Highlights: sunny leone with daughter Nisha Kaur weber shares adorable video on Instagram