കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും.

മുംബൈ നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ് ആഹാരം നല്‍കിയത്. ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് സണ്ണിയുടെ ഉദ്യമം. ദാല്‍, കിച്ചിടി, ചോറ്, പഴങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍.

സണ്ണി ഭക്ഷണവുമായി എത്തിയപ്പോള്‍ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാര്‍ തടിച്ചു കൂടി. പലര്‍ക്കും നടി നേരിട്ടു തന്നെ ഭക്ഷണം നല്‍കി. കോവിഡ് കാലം തുടങ്ങിയത് മുതല്‍  തന്നെ സണ്ണി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. 

ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണ നല്‍കിയാല്‍ അതിജീവിക്കാനാകും- സണ്ണി പറഞ്ഞു. 

Content Highlights: Sunny Leone Daniel weber distributes food packets to the needy in Mumbai street Covid pandemic