Sunny leone
സണ്ണി ലിയോണിന് ഇന്ന് 41-ാ പിറന്നാള്‍.
പോണ് ഇന്‍ഡസ്ട്രിയില്‍നിന്നു കടന്നുവന്ന് ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് സണ്ണി ലിയോണ്‍. ഹോളിവുഡ് സിനിമയില്‍ പോലും പോണ് താരങ്ങളോട് തൊട്ടുകൂടായ്മ പുലര്‍ത്തുന്ന പ്രവണത നിലനില്‍ക്കെയാണ് താരതമ്യേന യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ഇന്ത്യന്‍ സമൂഹത്തില്‍ സണ്ണി ലിയോണ്‍ തന്റേതായ ഇടം കണ്ടെത്തിയത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. മലയാള സിനിമയിലടക്കം ഇന്ന് അഭിനയിക്കുന്നുണ്ട് സണ്ണി ലിയോണ്‍. അമേരിക്കയിലെ ബാല്യകാലത്ത് സമപ്രായക്കാരില്‍നിന്നു കടുത്ത പരിഹാസത്തിന് ഇരയായിട്ടുണ്ട് സണ്ണി ലിയോണ്‍. അതില്‍നിന്ന് ഉടലെടുത്ത അപകര്‍ഷതാബോധമാണ് സണ്ണി ലിയോണിനെ പോണ് സിനിമയില്‍ എത്തിച്ചത്.
കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. കരന്‍ജിത്ത് കൗര്‍ എന്നായിരുന്നു പേര്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. ജര്‍മന്‍ ബേക്കറിയില്‍ ജോലിക്കാരിയായിരുന്ന സണ്ണി നഴ്സിങ് വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു. പിന്നീട് പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ് സിനിമാ രംഗത്തും സജീവമായി. ബിഗ് ബോസിലൂടെയാണ് സണ്ണിക്ക് ഇന്ത്യന്‍ സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത്. ജിസ്മ് 2-വാണ് അരങ്ങേറ്റ ചിത്രം.
താന്‍ സഞ്ചരിച്ച വഴികള്‍ അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് എതിരായിരുന്നുവെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 'കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന സീരീസിലുടെ സണ്ണി ലിയോണ്‍ ലോകത്തോട് സംസാരിച്ചു.
"പോണ് സിനിമാരംഗത്തുനിന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ തീരുമാനം അറിഞ്ഞ ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി ഇ-മെയിലുകളും സന്ദേശങ്ങളും അയച്ചു. ഇന്ത്യയിലേക്ക് വന്നതിന് ശേഷമാണ് എനിക്ക് നേരെ ഭീഷണികള്‍ വന്നു തുടങ്ങിയത് എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. സത്യം അതല്ല. 21-ാമത്തെ വയസ്സ് മുതല്‍ ഞാന്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഭീഷണികള്‍ക്കും പാത്രമായിട്ടുണ്ട്.
"എന്റെ ജോലി അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ വെറുത്തു. ആളുകള്‍ എന്നെക്കുറിച്ച് മോശം പറയാന്‍ തുടങ്ങി. ഞാന്‍ മാനസികമായി തളര്‍ന്നു. എല്ലാ കുടുംബങ്ങളിലെപ്പോലെ എന്റെ കുടുംബത്തിലും സ്നേഹവും ദേഷ്യവും സങ്കടങ്ങളും വഴക്കും ഉണ്ടായിരുന്നു. പക്ഷേ ഭീഷണികള്‍ വന്ന് തുടങ്ങിയപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ അമ്പരപ്പിച്ചു. അവര്‍ എന്നെ സംരക്ഷിച്ചു. പോണ് സിനിമ ചെയ്യുന്നതില്‍നിന്ന് നിര്‍ബന്ധമായി എന്നെ പിന്തിരിക്കാന് ശ്രമിച്ചാല്‍ ഞാന്‍ വാശി കാരണം ഒരിക്കലും അതില്‍നിന്ന് തിരികെ വരില്ലെന്ന് അവര്‍ക്ക് താന്നി. ഇന്റര്‍നെറ്റ് തിരഞ്ഞാല്‍ കാണുന്ന സണ്ണയെ അല്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ മറ്റൊന്നാണ്. ഒരു മകള്‍, ഭാര്യ, അമ്മ എന്ന നിലയില്‍ എനിക്ക് ഏറെ പറയാനുണ്ട്- സണ്ണി ലിയോണ്‍ പറയുന്നു.
2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018-ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.
Content Highlights: Sunny leone birthday, from porn industry to Indian Cinema, Bollywood, Sunny Leone Life story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..