കൊച്ചി: മലയാളം അടക്കം വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന പുതിയ ചിത്രം ഷീറോ കൊച്ചിയില്‍ ആരംഭിച്ചു. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയാണ് ചിത്രത്തിലെ നായിക.

'ഇക്കിഗായ്' സിനിമാ നിര്‍മാണ സംരംഭത്തിന്റെ ആദ്യ സംരഭമാണ് ഈ ചിത്രം. വെള്ളിയാഴ്ച കൊച്ചിയില്‍ വച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ സണ്ണിയും പങ്കെടുത്തു. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ചടങ്ങില്‍ പ്രകാശനം ചെയ്തു. ആദ്യമായിട്ടാണ് ഒരു സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ സണ്ണി മുഴുനീള റോളില്‍ എത്തുന്നത്.

Content Highlights: Sunny Leone announces her next Shero, Malayalam Psychological Thriller