കൾ നിഷയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സണ്ണി ലിയോൺ. നിഷയെ അനാഥാലയത്തിൽ നിന്ന് സണ്ണിയും ഭർത്താവ് ഡാനിയേലും കണ്ടെടുത്ത ദിവസമാണിന്ന്. അതിന്റെ ആഘോഷ ചിത്രങ്ങൾ പങ്കുവച്ചാണ് മകളെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പ്.

"മൂന്ന് വർഷം മുമ്പ് നീ ഞങ്ങളെ തിരഞ്ഞെടുത്തു..നിന്റെ അമ്മയും അച്ഛനുമായി. നിന്നെ സംരക്ഷിക്കാൻ നീ ഞങ്ങളെ വിശ്വസിച്ചു. എന്താണ് യഥാർഥ സ്നേഹമെന്ന് നീ കാണിച്ചു തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞ നിമിഷം തന്നെ ഞാൻ ഉറപ്പിച്ചിരുന്നു നീയാണ് എന്റെ മകളെന്ന്. ഇന്ന് നിന്നെ കാണുമ്പോൾ ഭാവിയിൽ കരുത്തയായ, സ്വതന്ത്രയായായ സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഈ വർഷം കഴിഞ്ഞാൽ നിനക്കൊരുപാട് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്തിനും ഞാൻ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച് കണ്ടെത്താം. ഞാൻ നിന്നെ സ്നേഹിക്കുന്നു നിഷാ.. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും" ...സണ്ണി കുറിച്ചു

മഹാരാഷ്ടയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്ന് സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറും ദത്തെടുത്ത കുഞ്ഞാണ് നിഷ. 2017-ൽ ദത്തെടുക്കുമ്പോൾ 21 മാസമായിരുന്നു നിഷയുടെ പ്രായം. നിഷയെ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങൾ കൂടിയുണ്ട് സണ്ണിയ്ക്ക്. ഐ.വി.എഫ് മാർഗത്തിലൂടെയാണ് അഷറും നോവയും സണ്ണിക്ക് ജനിക്കുന്നത്. നിഷ വന്ന ശേഷമാണ് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതെന്നും ജീവിതത്തിന് അർഥം കൈവന്നതെന്നും സണ്ണിയും ഡാനിയലും പലപ്പോഴും വ്യക്തമാക്കിയിരുന്നു.

Sunny Karenjith Kaur actress about Daughter Nisha Kaur Webber Family Kids

നിഷയെ തങ്ങൾ ദത്തെടുത്തതാണെന്ന് അറിയിച്ചു തന്നെ വളർത്തുമെന്ന് സണ്ണി പറഞ്ഞിരുന്നു. നിഷയിൽ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്ക്കില്ല. യഥാർഥ വസ്തുത അവളെ അറിയിക്കുക തന്നെ ചെയ്യും.ദത്തെടുത്തതിന്റെ രേഖകൾ ഉൾപ്പടെ അവളെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളും അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒൻപത് മാസം ചുമന്നതാണ്.

ഞാനവളുടെ യഥാർഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മാവുമായി ഞാൻ വളരെയേറെ അടുത്ത് കിടക്കുന്നു. അവളെ ദത്തെടുത്തതിന് ശേഷമാണ് ഞാനവളുടെ അമ്മയായി മാറിയതെന്ന് നിഷ അറിയണം."-സണ്ണി പറഞ്ഞു.

Content Highlights : Sunny Leone about Daughter Nisha Kaur Webber Family Kids