ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ ആയിരുന്ന സുനില്‍ ഷെട്ടിയുടെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. മരയ്ക്കാറിലെ കഥാപാത്രത്തിലെ വേഷത്തിലുള്ള ഫോട്ടോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

'എന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തില്‍ നിന്നും' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പടച്ചട്ടയണിഞ്ഞ് മുടിയും താടിയും നീട്ടിവളര്‍ത്തിയുള്ള താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഹോളിവുഡ് ചിത്രങ്ങളായ ട്രോയും തോറും ഒക്കെ ഓര്‍മ്മ വരുന്നുവെന്നാണ് ചിത്രത്തിന് ആരാധകരുടെ വക കമന്റുകള്‍. തോര്‍ ഓഫ് ഇന്ത്യ എന്നും താരത്തെ വിശേഷിപ്പിക്കുന്നുണ്ട്.

ദില്‍വാലെ, ബോര്‍ഡര്‍, റെഫ്യൂജി, ഖയാമത്, മേം ഹൂ നാ തുടങ്ങിയവയായിരുന്നു സുനില്‍ ഷെട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായ ചിത്രങ്ങള്‍. മലയാളത്തില്‍ ഇതിനു മുമ്പു കാക്കക്കുയില്‍, കിലുക്കം കിലുകിലുക്കം, കളിമണ്ണ് എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി അദ്ദേഹം എത്തിയിരുന്നു. മരയ്ക്കാറിലൂടെയാണ് ഇപ്പോള്‍ ഈ താരം തിരിച്ചു വരവ് നടത്തുന്നത്. 

മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, മധു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, അര്‍ജുന്‍ സാര്‍ജ, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സംവിധായകന്‍ ഫാസില്‍ എന്നിങ്ങനെ മരയ്ക്കാറില്‍ ഒരു വന്‍താരനിരതന്നെയുണ്ട്.

marakkar

marakkar

Content Highlights : Suniel Shetty instagram post Marakkar Arabikkadalinte simham, Priyadarshan, Mohanlal