തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒരുമിച്ച് എത്തുന്ന മൈക്കിൾ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

നിർമ്മാതാവ് സുനിൽ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. മൈക്കിൾ എന്ന ടൈറ്റിൽ റോളിലാണ് സന്ദീപ് കിഷൻ ചിത്രത്തിൽ എത്തുന്നത്. 

ഒരു ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ തരുന്ന സൂചന. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രം രഞ്ജിത് ജയക്കോടിയാണ് സംവിധാനം ചെയ്യുന്നത്.

ഭരത് ചൗധരിയുടെയും പുസ്‌കൂർ റാം മോഹൻ റാവുവിന്റെയും സംയുക്ത നിർമ്മാണ സംരംഭമാണ് മൈക്കിൾ. നാരായൺ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്. 

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പിന്നീട് വെളിപ്പെടുത്തും. പി.ആർ.ഒ ആതിര ദിൽജിത്ത്.

content highlights : Sundeep Kishan And Vijay Sethupathi in  Ranjit Jeyakodis Pan Indian movie Michael

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌