മോഹൻലാൽ | Photo:Twitter @sunpictures
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലും ഒന്നിക്കുന്നു. നെല്‍സണ്‍ ചിത്രം ജയിലറിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ്. പ്രിയതാരങ്ങളെ ഒന്നിച്ച് സ്ക്രീനില്‍ കാണാനാകും എന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.
കാമിയോ വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാവും ജയിലർ. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ, ജയിലറിൽ നിർണായകവേഷത്തിലുണ്ട്.
2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേല്പാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ് ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, പൃഥ്വിരാജ് ചിത്രം എമ്പുരാൻ, പ്രിയദർശന്റെ ഓളവും തീരവും തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങൾ.
Content Highlights: Mohanlal, Jailer Movie, Rajanikanth, Superstar, Tamil Movies, Nelson, Sun Pictures
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..