സുമിത്ര ഭാവെ| Photo: https:||www.instagram.com|p|CN1WRnpgIU0|
മുംബൈ: മറാത്തി ചലച്ചിത്ര പ്രതിഭ സുമിത്ര ബാവെ (78) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മറാത്തി സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ് സുമിത്ര ഭാവെ പ്രശസ്തയാകുന്നത്. സംവിധായകന്‍ സുനില്‍ സുക്തന്‍കറുമായി ചേര്‍ന്നാണ് സുമിത്ര ഭാവെ ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്. കാസവ്, അസ്തു, വെല്‍കം ഹോം, വാസ്തുപുരുഷ്, ദഹാവി ഫാ തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ പ്രശസ്തമാണ്.
1985-ല്‍ പുറത്തിറങ്ങിയ ഭായ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആ ചിത്രത്തിന് മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. പാനി, ദോഖി, ദേവ്‌രൈ, അസ്തു, കാസവ് തുടങ്ങിയ ചിത്രങ്ങള്‍ക്കും വിവിധ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം ലഭിച്ചു.
Content Highlights: Sumitra Bhave, National Award-winning director and writer passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..