കാര്‍ത്തി നായകനായ സുല്‍ത്താന്‍ വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ചു ചോദിച്ചാല്‍ കാര്‍ത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടന്‍ ലാലിനെ കുറിച്ചാണ്.

' സുല്‍ത്താനില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ സാര്‍ എന്നോടൊപ്പമുണ്ടാവും. എന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെത്. കട്ടപ്പാ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുക. വൈകാരികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായിപ്പോഴും ലാല്‍ സാര്‍ സിക്സര്‍ അടിച്ചു. ലാല്‍ സാറാണ് സുല്‍ത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു. ചെറുപ്പം മുതലേ സ്റ്റേജില്‍ പെര്‍ഫോം ചെയ്തും, സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങള്‍ എന്നോട് പങ്കു വെച്ചപ്പോള്‍ ലാല്‍ സാറിലെ കലാകാരനില്‍ എനിക്ക് വിസ്മയം തോന്നി.

അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതില്‍ ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു. സുല്‍ത്താനില്‍ ലാല്‍ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതല്‍ കൂട്ടാണ്. തീര്‍ച്ചയായും ലാല്‍ സാറിന്റെ കഥാപാത്രം ഏറെ പ്രശംസനേടും. കട്ടപ്പയെ പോലെ .' കാര്‍ത്തി പറഞ്ഞു. 

'റെമോ ' ഫെയിം ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: sulthan Movie Karthi sivakumar talks about Lal actor