കൊച്ചി: താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അ‌മിതമായ അ‌ളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അ‌ധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം. 

എന്നാൽ, ഇക്കാര്യം പോലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.  ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അ‌വശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അ‌പകടനില തരണംചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട  കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അ‌ഭ്യൂഹമുയർന്നിരുന്നു. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അ‌ന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights : Actress denies suicide allegation, says admitted to hospital due to sleeping pill overdose