-
നടി സുഹാസിനിയുടെയും സംവിധായകന്‍ മണിരത്നത്തിന്റെയും മകന്‍ നന്ദന്‍ സമ്പർക്കവിലക്കിൽ കഴിയുന്നത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 18-ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ നന്ദന്‍ രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെങ്കിലും സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്വയം സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നു.
സുഹാസിനി തന്നെയാണ് മകനെ ഒരു ഗ്ലാസ് ജനാലയ്ക്കപ്പുറം നിന്ന് വീക്ഷിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് മകന്‍ സമ്പര്‍ക്കവിലക്കിലാണെന്ന് അറിയിച്ചത്.
ഇപ്പോഴിതാ നന്ദന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സുഹാസിനി. നന്ദന്‍ കഴിയുന്ന മുറിയുടെ പുറത്ത് നിന്ന് ചില്ലിലൂടെ പകര്‍ത്തിയ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
"നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കുകയാണ്. ധാരളം ചീസ് ഒക്കെയിട്ട് അവന് ഏറ്റവും പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു. നന്ദന്റെ സമ്പർക്കവിലക്കിന്റെ കാലം അവസാനിക്കാറായി.. ക്വാറന്റൈനിലും അവന്‍ തനിച്ചല്ല, കൂട്ടിന് അവന്റെ പുസ്തകങ്ങളും പ്രിയപ്പെട്ട നായക്കുട്ടി ഷെല്ലിയുമുണ്ട്". സുഹാസിനി കുറിച്ചു
മറ്റുള്ളവരുടെ സുരക്ഷയെ മാനിച്ച് സ്വയം സമ്പർക്കവിലക്കിന് തയ്യാറായ നന്ദനെയും അതിന് പിന്തുണ നല്‍കി കൂടെ നിന്ന സുഹാസിനിയെയും അഭിനന്ദിച്ച് ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു.
''അവനെ ഒരു ഗ്ലാസ് വിന്‍ഡോയിലൂടെയാണ് കാണുന്നത്. ഭക്ഷണവും വസ്ത്രവുമെല്ലാം അകലെ നിന്ന് നല്‍കുന്നു. അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വെള്ളവും അണുനാശിനിയുംഅവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വെള്ളവും അണുനാശിനിയും ഉപയോഗിച്ച് കഴുകുന്നു. അവന് അസുഖമില്ലെന്ന് ഓര്‍ക്കുക, എന്നിരുന്നാലും അവന്‍ യൂറോപ്പില്‍ യാത്ര ചെയ്തതാണ്.
അതുകൊണ്ടു തന്നെ വൈറസ് ബാധയുള്ളത് പോലെ തന്നെ കൈകാര്യം. അതുകൊണ്ടു തന്നെ വൈറസ് ബാധയുള്ളത് പോലെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.''- മുന്‍പ് നന്ദന്റെ ചിത്രം പങ്കുവച്ച് സുഹാസിനി കുറിച്ചു
Content Highlights : Suhasini Maniratnam Son Nandhan in Self Quarantine Corona Virus Break out


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..