Photo | Mathrubhumi Archives
സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് നടി സുഹാസിനി മണിരത്നം. ഡെന്നിസ്, സംവിധായകരായ പ്രിയദർശൻ, ദിനേഷ് ബാബു എന്നിവരുമായി തനിക്കുണ്ടായിരുന്ന ഗാഢമായ സൗഹൃദത്തെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്.
'വളരെ ശക്തനായ തിരക്കഥാകൃത്തിനെയും എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നമ്മുടെ ഗ്യാങ്ങിനൊപ്പം എത്രയും വേഗം വീണ്ടും കാണാം' എന്ന ആമുഖത്തോടെയാണ് സുഹാസിനി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"പ്രിയൻ, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എൻ്റെ ഇരുപതുകളിലെ കൂട്ടുകാർ. ഞങ്ങൾ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യും.
പ്രിയൻ അക്കാലത്ത് മലയാളത്തിൽ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകൾ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫർ. ഒരു നടിയെന്ന രീതിയിൽ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു ഞാനന്ന്.
എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങൾ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചർച്ചകളായി മാറും, അതിനിടയിൽ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവർ മൂന്നുപേരും അതിഭീകര ചെയിൻ സ്മോക്കേഴ്സ് ആയിരുന്നു.)
ആ ചർച്ചകൾ അവസാനിക്കുന്നത് വഴക്കിലാവും. ദുർവാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്‌പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാൻ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്. എന്നാൽ എല്ലായ്പ്പോഴും പ്രിയനോട് ഒരു കാര്യം പറയാൻ ഞാൻ മറക്കാറില്ല, 'കാത്തിരുന്നൂ കാണൂ. ഞാനെന്റെ ആദ്യത്തെ മികച്ച ക്ലാസിക് ചിത്രം നിർമ്മിക്കും, എന്നിട്ട് അതിൻ്റെ പ്രിവ്യൂ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് നിങ്ങൾ തീയേറ്ററിനു മുന്നിൽ കാത്തു നിൽക്കും. എൻ്റെ ക്ലാസ്സിക് സിനിമ കണ്ട ശേഷം എന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടും. അപ്പോൾ ഞാൻ മഹാമനസ്കതയോടെ പറയും നിങ്ങളുടെ വിലകുറഞ്ഞ വാഗ്വാദങ്ങൾക്കിടയിലും ഞാനൊരു ക്ലാസിക് സിനിമ ഉണ്ടാക്കിയെന്ന്..' സുഹാസിനി കുറിക്കുന്നു.
Content Highlights : Suhasini Maniratnam about friendship with dennis joseph priyadarshan and dinesh babu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..