നടൻ സുധീർ കരമന പ്രധാന വേഷത്തിലെത്തുന്ന 'ഉടുപ്പ്' ഒ‌.ടി.ടി റിലീസിന്. തിരക്കഥാകൃത്ത് അനിൽ മുഖത്തല  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്. അശോക് ആർ നാഥാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഇന്ദ്രൻസ്, സോനാ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടി സോനാനായരും ചിത്രത്തിൽ മുഴുനീള കഥാപാത്രമാകുന്നുണ്ട്. ആക്ഷനും സസ്പെൻസും നിറഞ്ഞ 'ഉടുപ്പ്' ഒരു ഫാമിലി എൻറർടെയ്നർ കൂടിയാണ്. 

പണത്തോട് മാത്രമുള്ള ആസക്തി ഒരു മനുഷ്യനെ എത്രമാത്രം മനുഷ്യത്വരഹിതമായ പ്രവർത്തികളിലേക്ക് തള്ളിവിടുമെന്നാണ് 'ഉടുപ്പ്' പ്രേക്ഷകരോട് പറയുന്നത്. കാശുണ്ടാക്കണമെന്ന അമിതമായ ഒരാളുടെ ആർത്തിയിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന അഴിമതിയിലേക്കും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും ചൂണ്ടിക്കാണിക്കുന്ന പ്രമേയം കൂടിയാണ് ഉടുപ്പിൻറേതെന്ന് സംവിധായകൻ പറഞ്ഞു. 

അഭിനേതാക്കൾ- സുധീർ കരമന, സോന നായർ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, വഞ്ചിയൂർ പ്രവീൺ, സുർജിത്ത്, മായ, സിന്ധു, റീന. ബാനർ-ജനസൂര്യ സിനിമാസ്, സംവിധാനം-അനിൽ മുഖത്തല, നിർമ്മാണം- സൂര്യനാരായണൻ, ക്യാമറ- സുനിൽ പ്രേം, തിരക്കഥ-അശോക് ആർ നാഥ്, ആർട്ട്-പാവുമ്പ മനോജ്, എഡിറ്റർ-സുജേഷ് എസ്, മേക്കപ്പ്-ലാൽ കരമന, പശ്ചാത്തല സംഗീതം-വിശ്വജിത്ത് കവിത- പ്രകാശ് കല്ല്യാണി, വസ്ത്രാലങ്കാരം-അജി കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ-പ്രകാശ് തിരുവല്ല, ശബ്ദമിശ്രണം-കൃഷ്ണനുണ്ണി, പി ആർ ഒ- പി ആർ സുമേരൻ.

content highlights : Sudheer Karamana Indrans Sona Nair in udupp movie