മുംബൈ നാടകവേദിയില്‍ സ്ത്രീവേഷം അഭിനയിക്കാന്‍ നടിമാര്‍ ഇല്ലാത്ത കാലത്താണ് കെ.ഡി. ചന്ദ്രനും ചാക്യാര്‍ രാജനും സ്ത്രീവേഷങ്ങളിലൂടെ മുംബൈ മലയാള നാടകവേദിയെ അതിശയിപ്പിക്കുന്നത്.മുംബൈ നാടകവേദിയില്‍നിന്ന് മലയാള സിനിമയിലേക്കും ബോളിവുഡിലേക്കും എത്തിയ അദ്ദേഹം അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ തന്നിലെ അഭിനയപ്രതിഭയെ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി

മറൈന്‍ ലൈന്‍സിലെ അമേരിക്കന്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴും, മുംബൈ സാംസ്‌കാരിക രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന കേരളത്തില്‍ നിന്നുള്ള നാടകങ്ങള്‍ മുംബൈയില്‍ എത്തിക്കുകയും മലയാളിയെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Sudha Chandran Father KD chandran passed away story Movies Drama
നടൻ സുനിൽ ദത്തിനും കേന്ദ്രമന്ത്രിയായിരുന്ന സുശീൽ കുമാർ ഷിന്‍ഡേയ്ക്കുമൊപ്പം കെ.ഡി. ചന്ദ്രനും നടൻ ബാലാജിയും (ഫയൽചിത്രം)

തിക്കുറിശ്ശി, കൊട്ടാക്കര ശ്രീധരന്‍ നായര്‍ എന്ന പ്രതിഭകളെ മുംബൈയിലെത്തിക്കുകയും അവരെ ആദരിക്കുകയും ചെയ്തിട്ടുണ്ട് കെ.ഡി. ചന്ദ്രന്‍. ഏക മകള്‍ സുധ ചന്ദ്രന് ഒരു യാത്രയില്‍ ഉണ്ടായ അപകടത്തിന് ശേഷം അവരെ വീണ്ടെടുക്കാനാണ് കെ.ഡി. ചന്ദ്രന്‍ തന്റെ ജീവിതം മാറ്റി വെച്ചത്.

നര്‍ത്തകിയും അഭിനേത്രിയുമായ സുധ ചന്ദ്രനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനാണ് പിന്നീട് ശ്രമിച്ചത്. അതിന് സാധ്യമാകുകയും ചെയ്തു. മകള്‍ സുധ ചന്ദ്രന്റെ ഓരോ വിജയവും ആവേശത്തോടെ സ്‌നേഹത്തോടെ കണ്ട സ്‌നേഹമയനായ അച്ഛന്‍ കൂടിയായിരുന്നു കെ.ഡി. ചന്ദ്രന്‍.

ഭാര്യ തങ്കത്തിന്റെ വിയോഗത്തിന് ശേഷം അനുഭവിച്ച ഏകാന്തതയെ മറി കടക്കാന്‍ തന്റെ സൂഹൃത്തുക്കളെ വിളിച്ച് കൂടെക്കൂടെ സംസാരിക്കുമായിരുന്നു. കെ. ഡി. ചന്ദ്രന്റെ നിര്യാണത്തില്‍ സി.ഐ.ടി.യു. മഹാരാഷ്ട്ര സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് പി.ആര്‍. കൃഷ്ണന്‍ അനുശോചിച്ചു.

ആറു പതിറ്റാണ്ടിലേറെയായി ചന്ദ്രനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ചന്ദ്രന്റെ വേര്‍പാട് മുംബൈ കലാലോകത്തിന് തികഞ്ഞ നഷ്ടമാണെന്നും പി. ആര്‍. കൃഷ്ണന്‍ അനുസ്മരിച്ചു.

Content Highlights: Sudha Chandran Father KD chandran passed away, KD Chandran life story, Movies, Drama