മൊറാക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് പുര്‌സകാരം നേടിയത്.
2018 ല്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്യുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സൗബിന്‍ ഷാഹിര്‍, നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. സക്കറിയയും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
തിരുവന്തപുരം അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ഫിപ്രസി പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.
Content Highlights: Sudani from Nigeria Zakariya Mohammed wins best director award International Film Festival Morocco, soubin shahir, samuel aibola robinson