നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലറെത്തി. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നൈജീരിയയില്‍ നിന്നുള്ള നടന്‍ സാമുവല്‍ റോബിന്‍സണുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
സെവന്‍സ് കളിക്കാനെത്തി പിന്നീട് സൗബിന്റെ വീട്ടില്‍ താമസമാക്കിയ സുഡാനിയെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ഒപ്പം സുഡാനിയോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഷ്ടപ്പെടുന്ന സൗബിനും സൗബിന്റെ നാട്ടുകാരും വീട്ടുകാരും ട്രെയിലറില്‍ വരുന്നുണ്ട്. ഇത് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു.
സക്കരിയ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ ക്യാമറ ഷൈജു ഖാലിദാണ്. തിരക്കഥയും സംഭാഷണവും സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ഷഹബാസ് അമന്റെയും അന്‍വര്‍ അലിയുടെയും വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്നു. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Content Highlights: Sudani From Nigeria Official Trailer Zakariya Soubin Shahir Samuel Abiola Robinson