സുചിത്ര, കമൽ ഹാസൻ
കമല്‍ ഹാസനെതിരേ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. കമല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ മത്സരാര്‍ഥിയായിരുന്നു ഇവര്‍. പിന്നീട് സുചിത്ര ഷോയില്‍നിന്ന് പുറത്താവുകയും ചെയ്തു.
ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കിയിരുന്നു. എല്ലാ മത്സരാര്‍ഥികള്‍ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, കമല്‍ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നല്‍കിയതെന്നും പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നുമായിരുന്നു സുചിത്രയുടെ ആരോപണം. കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിത സുചിത്ര ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സുചി ലീക്ക്‌സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയില്‍നിന്ന് ഇടവേളയെടുത്തു. ഇവര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലുമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വീണ്ടും സിനിമയില്‍ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നുവെന്ന വിശദീകരണമാണ് സുചിത്ര അന്ന് നല്‍കിയത്.
Content Highlights: Suchitra singer Calls Kamal Disgusting after Big Boss Suchitra singer Calls Kamal Disgusting after Big Boss


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..