മരക്കാറിൽ കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗം. കഥാപാത്രം പ്രണവിന്റെ കൈയിൽ ഭദ്രം. വികാര തീക്ഷ്ണമായ ആ രംഗത്തിന് പ്രണവ് ഒരുങ്ങുമ്പോൾ സംവിധായകന്‍ പ്രിയദർശൻ അവനരികിലേക്ക് എത്തി. അമ്മയെ നഷ്ടപ്പെടുന്ന മകന്റെ ഉള്ളുരുക്കങ്ങളിലേക്ക് കുഞ്ഞുകുഞ്ഞാലിയെ പാകപ്പെടുത്താനുള്ള ശ്രമം. സങ്കടം തുടിച്ചു നിൽക്കുന്ന രംഗം.

അതിന്റെ തീവ്രതയിലേക്ക് സ്വയം എത്തിച്ചേരാൻ പ്രണവിന് പ്രിയൻ അങ്കിളിന്റെ ചെറിയൊരു ഉപദേശം... അപ്പൂ,  നിന്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാൽ മതി. ഷോട്ട് പൂർത്തിയാക്കി. ദിവസങ്ങൾക്കിപ്പുറം ചെന്നൈയിലെ സ്റ്റുഡിയോയിൽ ആ സിനിമ കണ്ടിറങ്ങുമ്പോൾ സുചിത്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

Marakkar
ഗൃഹലക്ഷ്മി വാങ്ങാം

ആ കണ്ണീരിന് തലങ്ങളേറെയായിരുന്നു. എന്റെ മകനിപ്പോൾ കൂടുതൽ പക്വതയുള്ള ഒരു നടനായിരിക്കുന്നു. മരക്കാർ അവനെ ഉയരങ്ങളിലെത്തിക്കുമായിരിക്കാം... മകനിലെ നടനെപ്പറ്റിയുള്ള അഭിമാനം ഉറയുന്നുണ്ട് വാക്കുകളിൽ. സിനിമയിൽ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. മനസ്സിൽ പതിഞ്ഞ രംഗം അവരുടെ കണ്ണുകളെ നിറയ്ക്കുന്നു. ആ രംഗം അവൻ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഒരുപക്ഷേ, അവൻ ഉള്ളാലേ തേങ്ങിയിരിക്കാം. സിനിമയിൽ ആ സീൻ കണ്ടിരുന്നപ്പോൾ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് എനിക്ക് ഒരിക്കൽക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്കുവേണ്ടിക്കൂടിയുള്ളതാണല്ലോ... 

പ്രണവ് എന്ന മകനെപ്പറ്റി അവനിലെ നടനെപ്പറ്റി നിതാന്ത യാത്രികനായ അപ്പുവിനെപ്പറ്റി അമ്മ സുചിത്ര ഇതാദ്യമായി എഴുതുകയാണ് ഗൃഹലക്ഷ്മിയിലൂടെ. ആ അമ്മക്കുറിപ്പിന്റെ പൂർണരൂപം വായിക്കാം ഗൃഹലക്ഷ്മി ഡിസംബർ ഒന്നാംലക്കത്തിൽ...

 

Content Highlights : Suchithra Mohanlal about Pranav Mohanlal, Marakkar Movie, Priyadarshan