പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ വിവാദമാകുന്നു. 

പാര്‍ട്ടിയിലെ തിരക്കിനിടയില്‍ ആരോ തന്റെ കൈപിടിച്ചു തിരിച്ചെന്നും നടന്‍ ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും സുചിത്ര വ്യക്തമാക്കുന്നു. കയ്യില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന ചിത്രങ്ങള്‍ ഗായിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഞാന്‍ തിരിച്ചുവന്നിരിക്കുന്നുവെന്നും ധനുഷിന്റെ നീചമായ കളികള്‍ താന്‍ എല്ലാവരോടും തുറന്ന് പറയാന്‍ തയ്യാറാണെന്നും സുചിത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ധനുഷിന്റെ പേര് മാത്രമല്ല ചിമ്പുവിന്റെ പേരും കൂട്ടത്തില്‍ സുചിത്ര പരാമര്‍ശിച്ചിട്ടുണ്ട്. 

സുചിത്ര പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍. താന്‍ ആക്രമിക്കപ്പെട്ടുവെന്നും സത്യമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇതേ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ ചെയ്ത ട്വീറ്റിലുള്ളത്. ധനുഷിന്റെ പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

കോഫി വിത് സുചി എന്ന ചാറ്റ് ഷോയിലൂടെയാണ് സുചിത്ര ഏവര്‍ക്കും സുപരിചിതയായത്. ഹാരിസ് ജയരാജ്, തമന്‍, ദേവിശ്രീ പ്രസാദ് തുടങ്ങിയവര്‍ക്കൊപ്പം സുചിത്ര പ്രവര്‍ത്തിച്ചിട്ടുണ്ട്.