സുബോധ് ചോപ്ര
മുംബൈ: ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുബോധ് ചോപ്രയക്ക് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ശ്വാസ തടസ്സം നേരിടുകയും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.
റോഗ്, മര്‍ഡര്‍, ദൊബാര തുടങ്ങിയ ചിത്രങ്ങുടെ കഥ സുബോധ് ചോപ്രയുടേതായിരുന്നു. അതില്‍ ദൊബാരയുടെ തിരക്കഥ രചിച്ചതും അദ്ദേഹമാണ്. വസുധ എന്ന പേരില്‍ ഒരു മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മുംബൈ നഗരമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. സുരേഷ് നായര്‍, ഗൗതമി നായര്‍, ഗൗരി നമ്പ്യര്‍, ശ്വേത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Subodh Chopra script writer Murder Rog movies passed away due to Covid, Vasudha Malayalam Movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..