സെക്യൂരിറ്റി ജോസേട്ടനും സിഥിൻ പൂജപ്പുരയും പിന്നെ ഫ്ളാറ്റിലെ ജീവിത കാഴ്ച്ചകളും; 'ശുഭദിനം' ട്രെയിലർ


മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ശിവറാം മണി ഒരുക്കുന്ന ചിത്രമാണ് ശുഭദിനം.

ശുഭദിനം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/indrans.actor/photos

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ ചിത്രം "ശുഭദിന"ത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ വൈവിധ്യങ്ങളായ ജീവിതമുഹൂർത്തങ്ങൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന ചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് ട്രെയിലർ കാഴ്ച്ചയിലുള്ളത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ശുഭദിനം.

മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ശിവറാം മണി ഒരുക്കുന്ന ചിത്രമാണ് ശുഭദിനം. ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവർ മറ്റു കഥാപാത്രങ്ങളാകുന്നു.

ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം - ശിവറാം മണി, ഛായാഗ്രഹണം -സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -നാസിം റാണി, ഗാനരചന -ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , ആലാപനം - വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാർക്കലി മരിക്കാർ, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം, ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി.ജോൺ, ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് - ദി സോഷ്യൽ സ്ക്കേപ്പ്, ട്രെയിലർ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി , ഡി ഐ - കെഎസ്എഫ്ഡിസി, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി, സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Content Highlights: subhadinam movie trailer released, indrans and gireesh neyyar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented