-
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം നൃത്തം ചെയ്യുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോ പോസ്റ്റ് ചെയ്ത് പേരക്കുട്ടി സൗഭാഗ്യ വെങ്കിടേഷ്. 'അമ്മമ്മ സുശാന്തിനൊപ്പം, രണ്ടുപേരിലും നിറയെ പോസിറ്റീവിറ്റി- സൗഭാഗ്യ കുറിച്ചു'.
സുശാന്തിനൊപ്പം സുബ്ബലക്ഷ്മി അഭിനയിക്കുന്ന സമയത്ത് പകർത്തിയ വീഡിയോയാണിത്. സിനിമയിൽ നിന്നാണോ അതോ പരസ്യത്തിനു വേണ്ടി ഷൂട്ട് ചെയ്തതാണോ എന്നത് വ്യക്തമല്ല. രൺബീർ കപൂർ അടക്കമുള്ള ബോളിവുഡ് താരങ്ങൾക്കൊപ്പം പരസ്യങ്ങളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
നടി താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കല്യാണരാമനിലൂടെ ശ്രദ്ധയായി. 2002 മുതൽ ഹിന്ദിയിലടക്കം 75 ലേറെ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 84 വയസ്സുള്ള ഈ നടി അഭിനയരംഗത്ത് ഇപ്പോഴും സജീവസാന്നിധ്യമാണ്.
Content Highlights: subbalakshmi actress dances with sushant singh rajput, sowbhagya venkitesh Instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..