എസ്.ടി.ആർ, കമൽ ഹാസൻ | ഫോട്ടോ: www.facebook.com/youngsuperstarsilambarasan, അജീബ് കോമാച്ചി | മാതൃഭൂമി ലൈബ്രറി
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ചിമ്പുവാണ് നായകൻ. എസ്.ടി.ആർ 48 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.
രാജ് കമൽ ഫിലിംസ് ട്വിറ്ററിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു അനൗൺസ്മെന്റ് വീഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്. ബ്ലഡ് ആൻഡ് ബാറ്റിൽ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ ഹിറ്റ്മേക്കർ പദവി സ്വന്തമാക്കിയ ദേസിംഗ് പെരിയസാമിയാണ് എസ്.ടി.ആർ 48 സംവിധാനം ചെയ്യുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നിലവിൽ ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കമൽ ഹാസൻ. ഒബ്ബെലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്ത് തലയാണ് റിലീസിനൊരുങ്ങുന്ന ചിമ്പു ചിത്രം. ഗൗതം കാർത്തിക്, അനു സിതാര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ.
Content Highlights: str 48 announced, silambarasan movie produced by kamal haasan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..