സ്റ്റോണ്‍ ബെഞ്ച് -കാര്‍ത്തിക് സുബ്ബരാജ് ടീം അവതരിപ്പിക്കുന്ന 'അറ്റെന്‍ഷന്‍ പ്ലീസ്' റിലീസിന്


കാർത്തിക് സുബ്ബുരാജ്, അറ്റൻഷൻ പ്ലീസിന്റെ പോസ്റ്റർ

കൊച്ചി: പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന അറ്റെന്‍ഷന്‍ പ്ലീസ് നാളെ മുതല്‍ (ആഗസ്റ്റ് 26) തിയേറ്ററുകളിലെത്തുന്നു. പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രങ്ങളൊരുക്കിയ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്റ് ഒറിജിനല്‍സ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറ്റെന്‍ഷന്‍ പ്ലീസ് . സിംഗിള്‍ ലൊക്കേഷന്‍ എക്സ്പിരിമെന്റല്‍ മൂവിയാണ് ഈ ചിത്രം.

സിനിമാ മോഹവുമായി കഴിയുന്ന ആറുപേരുടെ കഥ പറയുന്ന ചിത്രം ജാതി വിവേചനങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. 2021 ഐഎഫ്എഫ്കെയില്‍ അറ്റെന്‍ഷന്‍ പ്ലീസ് പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും പ്രമുഖ ചലച്ചിത്ര സംവിധായകരുടെ അഭിനന്ദനവും പ്രേക്ഷകപ്രശംസയും നേടിയിരുന്നു. ഹാസ്യകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്ണു ഗോവിന്ദന്‍ അറ്റന്‍ഷന്‍ പ്ലീസിലെ കേന്ദ്ര കഥാപാത്രമായി മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജിതിന്‍ ഐസക് തോമസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു ഗോവിന്ദനൊപ്പം ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവര്‍ 'അറ്റന്‍ഷന്‍ പ്ലീസി'ല്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാര്‍ത്തിക് സുബ്ബരാജിനൊപ്പം സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്റ് ഒറിജിനല്‍സില്‍ പങ്കാളികളായ കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്മണ്യം എന്നിവര്‍ ഒരുക്കുന്ന അറ്റെന്‍ഷന്‍ പ്ലീസിന്റെ നിര്‍മ്മാണപങ്കാളി നിതിന്‍ മാര്‍ട്ടിന്‍ ആണ് . എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് : അഭിലാഷ് ടി ബി, ഫെബിന്‍ വില്‍സണ്‍, അശോക് നാരായണന്‍ എന്നിവരാണ്. അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് : തന്‍സീര്‍ സലാം, പവന്‍ നരേന്ദ്ര. രോഹിത് വിഎസ് വാരിയത് ആണ് എഡിറ്റിംഗ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അരുണ്‍ വിജയ്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി : ഹിമല്‍ മോഹന്‍, പബ്ലിസിറ്റി, ആര്‍ട് ഡയറക്ടര്‍ : മിലന്‍ വി എസ്, ശബ്ദ സംയോജനം : ജസ്റ്റിന്‍ ജോസ്, സ്റ്റില്‍സ് സനില്‍ സത്യദേവ്, മാര്‍ക്കറ്റിംഗ് ഹെഡ് : സെന്തില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ : മദന്‍ ഷണ്‍മുഖം. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍, ഹുവൈസ് മജീദ്.


Content Highlights: stone bench production Karthik Subburaj film Attention please releases on Friday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented