അജു വർഗീസിനെ പറ്റിച്ച പിള്ളേർ; ശ്രദ്ധേയമായി 'സ്താനാർത്തി ശ്രീക്കുട്ടൻ' ചിൽഡ്രൻസ് ഡേ വീഡിയോ


അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നി മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

സ്താനാർത്തി ശ്രീക്കുട്ടൻ പ്രചാരണ വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നവാഗതനായ വിനേഷ് വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ'. ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയിൽ അണിയറക്കാർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. അജു വർഗീസും കുട്ടികളായ സൂര്യ കിരൺ, സാത്വിക് എന്നിവരും അഭിനയിച്ച വീഡിയോ രസകരമായിയാണ് ഒരുക്കിയിട്ടുള്ളത്.ചിത്രത്തിൽ ശ്രീക്കുട്ടൻ, അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഈ കുട്ടികളാണ്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്.അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നി മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങൾ.

മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനൂപ്.വി.ശൈലജ ഛായാഗ്രഹണവും കൈലാഷ്. എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി എസ് ജയഹരിയാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.

കലാസംവിധാനം – അനീഷ് ഗോപാൽ, മേക്കപ്പ് – രതീഷ് പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് – ദേവിക, ചേതൻ, കോസ്റ്റ്യൂം - ബുസി ബേബി ജോൺ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് -അനന്തകൃഷ്ണൻ, ആൽവിൻ മാർഷൽ, കൃഷ്ണപ്രസാദ്, സ്റ്റിൽസ് - ആഷിക് ബാബു മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം - ജിനു അനിൽകുമാർ

Content Highlights: sthanarthi sreekkuttan childrens day video, aju varghese

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented