സ്റ്റീവൻ സ്പിൽബർഗ്, ചിത്രത്തിൽ നിന്നും | photo: ap,pti
എസ്.എസ് രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്. താന്‍ ആര്‍.ആര്‍.ആര്‍ കണ്ടുവെന്നും ചിത്രം തന്നെ ഞെട്ടിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു. രാജമൗലിയുമായി നടത്തിയ വീഡിയോ ചാറ്റിനിടെയാണ് സ്പീല്‍ബര്‍ഗിന്റെ പരാമര്‍ശം.
ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ പ്രകടനത്തേയും സ്പില്‍ബര്‍ഗ് പ്രശംസിച്ചു. ആര്‍.ആര്‍.ആര്‍ മികച്ച അനുഭവം സമ്മാനിച്ചുവെന്നും സംവിധായകന്‍ വ്യക്തമാക്കി. നേരത്തെ ലോസ് ആഞ്ജലിസില്‍ വെച്ചുനടന്ന എണ്‍പതാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനച്ചടങ്ങില്‍ രാജമൗലിയും സ്പീല്‍ബര്‍ഗും തമ്മില്‍ കണ്ടിരുന്നു.
സ്പീല്‍ബര്‍ഗിനെ നേരിട്ട് കണ്ട സന്തോഷം ട്വിറ്ററിലൂടെ രാജമൗലി പങ്കുവെച്ചിരുന്നു. 'ഞാന്‍ ദൈവത്തെ കണ്ടു' എന്നാണ് രാജമൗലി ട്വിറ്ററില്‍ അന്ന് കുറിച്ചത്.
ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍' ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Steven Spielberg about SS Rajamouli film RRR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..