കോസ്റ്റുമെര്‍ സ്റ്റെഫി സേവ്യര്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നു


പൂജ ചടങ്ങിൽ നിന്നും

ബി.ത്രീ. എം ക്രിയേഷന്റെ ബാനറില്‍ ഷറഫുദ്ധീന്‍, രജീഷ വിജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഇത്.

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തില്‍ ആ നാടിന്റെ സംസ്‌കാരവും ഭാഷയും, ആചാരങ്ങളുമെല്ലാം കോര്‍ത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ്. ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നല്‍കുന്നു. മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ചേര്‍ന്നു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ വിജയരാഘവന്‍, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം,ബിജു സോപാനം, സുനില്‍ സുഗത ആര്‍ഷാ ബൈജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു അഭിനയിക്കുന്നു.

ചന്ദ്രു സെല്‍വ രാജാണ് ഛായാഗ്രാഹകന്‍. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. എഡിറ്റര്‍ അപ്പു ഭട്ടതിരി മാളവിക വി എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യാമാന്തക് പ്രദീപ്, കലാസംവിധാനം ജയന്‍ ക്രയോണ്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റും സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സുഹൈല്‍ വരട്ടിപള്ളിയില്‍ അബിന്‍ ഈ. എ എടവനക്കാട്, സൗണ്ട് ഡിസൈനര്‍ ശങ്കരന്‍ എ. സ് കെ. സി സിദ്ധാര്‍ത്ഥന്‍,സൗണ്ട് മിക്‌സിങ് വിഷ്ണു സുജാതന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ പി. ആര്‍. ഒ വാഴൂര്‍ ജോസ് ആതിരാ ദില്‍ജിത്, സ്റ്റില്‍ രോഹിത് .കെ.സുരേഷ്, ഡിസൈന്‍ യെല്ലോടൂത്ത്.

Content Highlights: stephy zaviour costume designer becomes dircetor, Bullet diaries sharafudeen rajisha vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented