കൊച്ചി: സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ടിലൂടെ താനറിയാതെ ചില വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റീഫന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

stephen devassy

വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ താന്‍ അവ ഡെലീറ്റ് ചെയ്തുവെന്നും അക്കൗണ്ട് സുരക്ഷിതമല്ലെന്നും പരാതിയില്‍ പറയുന്നു. അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് തനിക്ക് കുറച്ചു നാളുകളായി സംശയമുണ്ടായിരുന്നുവെന്നും ലൈക്കുകളും ഫോളേവേഴ്‌സിന്റെ എണ്ണവും കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും സ്റ്റീഫന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകളായി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് സ്റ്റീഫന്റെ പരാതി.

stephen devassy

Content Highlights : Stephen Devassy official facebook account was hacked files complaint to DGP Loknath Behera