നടൻ പ്രയാണും സംവിധായകൻ പ്രശാന്ത് കാനത്തൂരും
പെരിയ: മലയാളസിനിമയിൽ കാസർകോടിന് ഇത് നല്ല കാലം. സിനിമാമേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച കാസർകോട്ടുകാരുടെ നിരയിലേക്ക് ഒരു സംവിധായകനും നായകനടനും കൂടി എത്തുകയാണ് ‘സ്റ്റേഷൻ അഞ്ച്’ എന്ന പുതിയ മലയാളചിത്രത്തിലൂടെ. ചിത്രം ഏഴിന് തിയേറ്ററുകളിലെത്തും. മലയാളം-തമിഴ് ഹ്രസ്വചിത്രങ്ങളിലൂടെ അംഗീകാരങ്ങൾ നേടിയ പ്രശാന്ത് കാനത്തൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അങ്ങനെ ഞാനും പ്രേമിച്ചു’, ‘മുന്തിരി മൊഞ്ചൻ’ എന്നീ സിനിമകളിലൂടെ പരിചിതനായ വിദ്യാനഗർ സ്വദേശി പ്രയാണാണ് നായകൻ. കാസർകോട്ടെ മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരന്റെയും കെ.പി. വത്സലയുടെയും മകനാണ് പ്രയാൺ. കാസർകോട് സ്വദേശികളായ ജ്യോതി ചന്ദ്രൻ, പ്രിയ ഹരീഷ്, അന്തരിച്ച നടൻ വേണു മാങ്ങാട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
അട്ടപ്പാടിയിൽ സൃഷ്ടിച്ച ഗ്രാമം
മേയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് 2021 നവംബറോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അട്ടപ്പാടിയിലെ നരശുമുക്ക് എന്ന മലമുകളിൽ 25 കുടിലുകൾ പണിത് ഒരു ഗ്രാമം തന്നെ അണിയറപ്രവർത്തകർ നിർമിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് വട്ടവടയെന്ന മലയോരഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയ യുവ ഡോക്ടറും ഗ്രാമത്തിൽ ഹാം റേഡിയോ പ്രവർത്തിപ്പിക്കുന്ന പദ്‌മ എന്ന യുവതിയും കണ്ടുമുട്ടുന്നതും ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് സിനിമയിൽ.
ഇന്ദ്രൻസ്, പ്രിയംവദ, ഐം.എം. വിജയൻ, ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, അനൂപ് ചന്ദ്രൻ, രാജേഷ് ശർമ, ശിവൻ കൃഷ്ണൻകുട്ടി നായർ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. മേപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബി.എ. മായയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ, ഛായാഗ്രഹണം പ്രതാപ് നായർ. ചിത്രസംയോജനം ഷലീഷ് ലാൽ. റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ എന്നിവരുടെ വരികൾക്ക് സംവിധായകൻ പ്രശാന്ത് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. കെ.എസ്. ചിത്ര, നഞ്ചമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് ഗായകർ.
Content Highlights: Station 5 to release in theaters on January 7 Indrans prasanth kanathur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..