കോഴിക്കോട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സ്റ്റേഷൻ 5 -ന്റെ സംവിധായകനും അണിയറപ്രവർത്തകരും സംസാരിക്കുന്നു
കോഴിക്കോട്: ആഘോഷത്തിനപ്പുറം ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് സ്റ്റേഷന്‍ 5 എന്ന് സിനിമയുടെ സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍. ആഘോഷങ്ങള്‍ക്ക് മാത്രമുള്ളതല്ല ചിന്തിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് സിനിമയെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌റ്റേഷന്‍ 5 ജന്മം കൊണ്ടത്. ഇന്ത്യയിലെ ജനങ്ങള്‍ വെറും വിഡ്ഠികളല്ലെന്ന് വിളിച്ച് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെന്നും പ്രശാന്ത് കാനത്തൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതിന് ശേഷം കോഴിക്കോട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത്.
മാധ്യമപ്രവര്‍ത്തകന്‍ എന്ന പരിമിധിയില്‍ നിന്ന് എടുത്ത് തീര്‍ത്തതാണ് ചിത്രം. മാവോയിസ്റ്റ് വേട്ടയേയും പോലീസ് വെടിവെപ്പിനേയുമെല്ലാം ചിത്രത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. അട്ടപ്പാടിയുടെ പച്ചപ്പ് നിറഞ്ഞ് നില്‍കുന്ന ചിത്രം പുതിയ കാലത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. അഞ്ചുപാട്ടുകളുള്ള ചിത്രത്തില്‍ നടന്‍ വിനോദ് കോവൂര്‍ പിന്നണി ഗായകനായി രംഗത്ത് വരുന്നൂവെന്നതും ശ്രദ്ധേയമാണ്. അതി ശക്തമായ കഥാപാത്രത്തിലൂടെ ഇന്ദ്രന്‍സും ഐ.എം വിജയനും സിനിമയുടെ ഭാഗമാകുന്നുണ്ട്.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഏറെ പണിപ്പെട്ട് പൂര്‍ത്തിയാക്കിയ ചിത്രം ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും പ്രശാന്ത് കാനത്തൂര്‍ പറഞ്ഞു. മാതൃഭൂമിയുടെ ചെന്നൈ ബ്യൂറോ ചീഫ് കൂടിയായ പ്രശാന്ത് നിരവധി ഹ്രസ്വ ചിത്രത്തിലൂടേയും, ഡോക്യുമെന്ററിയിലൂടേയും ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നു. കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സ്റ്റേഷന്‍ 5 ന് ആയി ഒരു പാട്ടെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഹരിലാല്‍ രാജഗോപാല്‍, ഫര്‍ദീസ് എന്നിവരും സംസാരിച്ചു.
Content Highlights: station 5 movie press meet, prashanth kanathoor, vinod kovoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..