മഞ്ജു പിള്ള
രോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് മഞ്ജു പിള്ള. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്.
വിവാദങ്ങള്‍ക്കില്ലെന്നും, എന്നിരുന്നാലും ഹോം സിനിമയെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്ന് മഞ്ജു പിള്ള പറഞ്ഞു.
പ്രതിഷേധമില്ല, എന്നിരുന്നാലും ഹോമിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ട്. പത്താം ക്ലാസില്‍ മാര്‍ക്ക് കുറമ്പോള്‍ തോന്നുന്ന ഒരു സങ്കടമില്ലേ, അതുപോലെ. വ്യക്തിപരമായ പുരസ്കാരങ്ങളെക്കുറിച്ചല്ല പറയുന്നത്. സിനിമയെക്കുറിച്ച് മാത്രമാണ് എന്റെ വിഷമം. അത്രയുമേറെ ചര്‍ച്ച ചെയ്യപ്പെട്ട, ജനങ്ങള്‍ സ്നേഹിച്ച ഒരു സിനിമയായിരുന്നു ഇത്. ഒരു വിഭാഗത്തിലും സിനിമയെ പുരസ്കാരത്തിന് പരിഗണിച്ചില്ല എന്ന് പറയുമ്പോള്‍ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല- മഞ്ജു പിള്ള പറഞ്ഞു.
ജൂറിയ്ക്കെതിരേ നടന് ഇന്ദ്രന്‍സ് രംഗത്ത് വന്നു. ഹോം സിനിമ ജൂറി കണ്ടിട്ടില്ലെന്നാണ് തോന്നുന്നതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ലൈംഗിക പീഡന കേസിലെ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു നിര്‍മിച്ച ചിത്രമാണ് ഹോം. അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്നും അഭ്യൂഹമുണ്ട്. അതെക്കുറിച്ച് ഇന്ദ്രന്‍സ് പ്രതികരിച്ചതിങ്ങനെ.
വ്യക്തിപരമായി എനിക്ക് പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ?. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ? ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കമായിരുന്നില്ലയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..