ജോജോ റാബിറ്റ്, ഫോർഡ് വേഴ്സ്സ് ഫെരാരി എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ
ഉത്സവ സീസണ് ആനന്ദകരമാക്കാന്‍ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ പാര്‍ട്ടിയുമായി സ്റ്റാര്‍ മൂവീസ്. മൂന്ന് ലോക ടെലിവിഷന്‍ പ്രീമിയര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ മികച്ച ഹോളിവുഡ് സിനിമകള്‍ സംപ്രേക്ഷണം ചെയ്യും. ഫോര്‍ഡ് വി ഫെരാരി, ഗ്ലാസ്, ജോജോ റാബിറ്റ് എന്നീ ഹോളിവുഡ് സിനിമകളാണ് ലോക ടെലിവിഷന്‍ പ്രീമിയറായി സ്റ്റാര്‍ മൂവീസില്‍ എത്തുന്നത്. ഉത്സവ സീസണ് ആരംഭിക്കുന്നതോടെ, ഏറ്റവും മികച്ച ഹോളിവുഡ് ചിത്രങ്ങളാണ് സ്റ്റാര്‍ മൂവീസില്‍ സംപ്രേക്ഷണം ചെയ്യുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഏറ്റവും പ്രിയപ്പെട്ട ക്ലാസിക്കുകള്‍ക്കൊപ്പം സമീപകാല ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളും പ്രദര്‍ശിപ്പിക്കും.
ജെയിംസ് മാന്‍ഗോള്‍ഡ് സംവിധാനം ചെയ്ത ഫോര്‍ഡ് വി ഫെരാരി നവംബര്‍ ഒന്നിന് ലോക പ്രീമിയറായി സംപ്രേക്ഷണം ചെയ്യും. മനോജ് നൈറ്റ് ശ്യാമളന് സംവിധാനം ചെയ്ത ഗ്ലാസ് നവംബര്‍ എട്ടിനും തൈക വൈറ്റിറ്റി സംവിധാനം ചെയ്ത ജോജോ റാബിറ്റ് 15നും സംപ്രേക്ഷണം ചെയ്യും. ഉച്ചയ്ക്ക് 12നും രാത്രി ഒമ്പതിനുമാണ് ടെലിവിഷന്‍ പ്രീമിയര്‍ ചിത്രങ്ങളുടെ സംപ്രേക്ഷണം.
ദീപാവലി സ്പെഷ്യലിന്റെ ഭാഗമായി എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമകളില്‍ അഞ്ചെണ്ണമാണ് സ്റ്റാര്‍ മൂവീസ് സംപ്രേഷണം ചെയ്യുന്നത്. അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്, സ്റ്റാര്‍ വാര്‍സ്: ദ ഫോഴ്സ് അവേക്കെന്‍സ്, ടൈറ്റാനിക്, അവതാര്‍, അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളാണ് ദീപാവലി ദിവസമായ നവംബര്‍ 14ന് സംപ്രേക്ഷണം ചെയ്യുന്നത്.
Content Highlights: Star Movies upcoming films Ford vs Ferrari Jojo Rabbit avengers, Diwali 2020 Release
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..