Star Movie Poster
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ നിര്‍മ്മിച്ച് ഡോമിന് ഡി സില്‍വയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് ജോജു ജോര്‍ജ്ജ്, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സ്റ്റാര്‍ റിലീസിനു ഒരുങ്ങുന്നു. തിയേറ്റര്‍ തുറന്നാല്‍ ഉടന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് സൂചന.
പൈപ്പിന് ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിന് എസ് സോമശേഖരനാണ്. ഷീ ടാക്സി, പുതിയ നിയമം, സോളോ, കനല്, പുത്തന്‍ പണം, ശുഭരാത്രി, പട്ടാഭിരാമന്, മരട് 357 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അബാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം ജാഫര്‍ ഇടുക്കി തുടങ്ങിയ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
എം. ജയചന്ദ്രനും രഞ്ജിന് രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാന്‍സിസ് ആണ്. തരുണ്‍ ഭാസ്കരന് ക്യാമറയും ലാല്കൃഷ്ണന്. എസ് അച്യുതം എഡിറ്റിംഗിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വാര്‍ത്താ പ്രചരണം അരുണ്‍ പൂക്കാടന്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സറിങ് കഴിഞ്ഞ സ്റ്റാര്‍ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്റര്‍ തുറന്നാല്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം
Content Highlights: Star Movie Release, dominic silva, Joju George, Prithviraj Sukumaran, Sheelu Abraham
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..