'സ്റ്റാന്‍ലി എവിടെ...?, ആരാണ് സ്റ്റാന്‍ലി?; തിരച്ചിലുമായി സോഷ്യല്‍ മീഡിയ


'സ്റ്റാൻലി എവിടെ.?' എന്ന ചോദ്യവുമായി സ്ഥാപിച്ച ഹോർഡിങ്ങ്‌

'സ്റ്റാന്‍ലി എവിടെ..?' സമൂഹമാധ്യമങ്ങളില്‍ സ്റ്റാന്‍ലിയെ തേടിയുള്ള പോസ്റ്റുകള്‍ നിറയുകയാണ്. എന്തിനെ കുറിച്ചാണെന്ന് ഒരു പിടിയും തരാത്ത വിധത്തിലാണ് സ്റ്റാന്‍ലിയെ കുറിച്ചുളള പ്രചാരണം.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സിനിമ താരങ്ങളായ അജു വര്‍ഗീസ്, സൈജു കുറുപ്പ്, പ്രിയ വാര്യര്‍, അനാര്‍ക്കലി മരയ്ക്കാര്‍, സാനിയ ഇയ്യപ്പന്‍, സിജു വില്‍സന്‍, അനുശ്രീ, നൈല ഉഷ, ആര്യ, മിഥുന്‍ തുടങ്ങിയവര്‍ ''സ്റ്റാന്‍ലി എവിടെ.?'' എന്ന പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെ പല സ്റ്റാന്‍ലിമാരും ഹാജര്‍ പറയുന്നുണ്ടെങ്കിലും, ഏതു സ്റ്റാന്‍ലിയെ ആണ് തേടുന്നത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ''സ്റ്റാന്‍ലി എവിടെ.?'' എന്ന ചോദ്യവുമായി ഹോര്‍ഡിങ്ങുകള്‍ ഉയരുകയും ചെയ്തു.

നിഗൂഢമായ ചുവരുകള്‍ക്കിടയില്‍ ചുവന്ന സ്‌പ്രേ പെയിന്റ് കൊണ്ടാണ് 'എന്റെ സുഹൃത്ത് സ്റ്റാന്‍ലി എവിടെ' എന്ന് എഴുതിയിരിക്കുന്നത്. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാന്‍ലിയെ തേടി അലയുകയാണ് എല്ലാവരും. ചില കമന്റുകളില്‍ സ്റ്റാന്‍ലി എവിടെയോ പോയെന്നും ചിലര്‍ താനാണ് സ്റ്റാന്‍ലി എന്ന അവകാശവാദവുമായും എത്തിയിട്ടുമുണ്ട്. 'ആരെങ്കിലും എന്റെ സുഹൃത്തായ സ്റ്റാന്‍ലിയെ കണ്ടോ' എന്ന ഇന്നത്തെ പോസ്റ്ററും ഇതൊരു സിനിമാ പ്രൊമോഷന്റെ ഭാഗമാണെന്ന സൂചനയും നല്‍കുന്നുണ്ട്. പരസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഇത്തരത്തിലുള്ളൊരു ടീസര്‍ പ്രചാരണം മലയാള സിനിമയില്‍ ആദ്യമായി ആണ് ഉപയോഗിക്കുന്നത്.

Content Highlights: Stanley, Malayalam Movie, Social Media Campaign trending, where is Stanley, who is Stanley


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented