സക്കീർ ഖാനും മോഹൻലാലും, മോഹൻലാൽ | ഫോട്ടോ: www.instagram.com/zakirkhan_208/, ബി. മുരളികൃഷ്ണൻ | മാതൃഭൂമി
മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ മുംബൈ വിമാനത്താവളത്തിൽവെച്ചുകണ്ട അനുഭവം പങ്കുവെച്ച് ആരാധകൻ. പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയനായ സക്കീർ ഖാനാണ് ആ ആരാധകൻ. മുംബൈ ഛത്രപതി ശിവാജി മഹാരാജ അന്തരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇഷ്ടതാരത്തെ കണ്ടുമുട്ടിയ സന്ദർഭത്തിലെടുത്ത ചിത്രവും സക്കീർ പങ്കുവെച്ചിട്ടുണ്ട്.
നാഗ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സക്കീർ മോഹൻലാലിനെ കണ്ടത്. ഒരു ചാറ്റ് രൂപേണയാണ് മോഹൻലാലിനെ കണ്ടതും സംസാരിച്ചതുമായ നിമിഷത്തെക്കുറിച്ച് സക്കീർ ഖാൻ എഴുതിയിരിക്കുന്നത്. മുംബൈ എയർപോർട്ട് ലോഞ്ചിൽ വെച്ചാണ് താൻ അദ്ദേഹത്തെ കണ്ടതെന്നും ഒരു ആരാധകനായാണ് സൂപ്പർതാരത്തോട് സംസാരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് സക്കീർ കുറിപ്പ് തുടങ്ങിയത്.
നാഗ്പൂരിലേക്കാണ് പോകുന്നതെന്നും സ്റ്റാൻഡ് അപ്പ് കൊമേഡിയനാണെന്നും പറഞ്ഞപ്പോൾ കേരളത്തിൽ പരിപാടികൾ ചെയ്തിട്ടുണ്ടോ എന്ന് മോഹൻലാൽ ആരാഞ്ഞു. അപ്പോൾ അടുത്തയാഴ്ച്ച കൊച്ചിയിൽ ഒരു പ്രോഗ്രാം ഉണ്ട്. സ്ഥലപ്പേര് വ്യക്തമായി ഓർക്കുന്നില്ല, എന്നാൽ, ഇന്ത്യയിലെ ഏറ്റവും പുതിയതും ഹൈടെക്കുമായ ഒന്നാണെന്നും സക്കീർ പറഞ്ഞു. ആ സ്ഥലം തനിക്കറിയാമെന്നും ആ ഓഡിറ്റോറിയം താൻ സ്ഥാപിച്ചതാണെന്നുമായിരുന്നു ഇതിനോടുള്ള മോഹൻലാലിന്റെ പ്രതികരണം.
സംഭാഷണത്തിനൊടുവിൽ തന്റെ ഫോൺ നമ്പറും മോഹൻലാൽ സക്കീറിന് നൽകി. മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറ ജെടി പെർഫോമിംഗ് ആർട്സിലാണ് സക്കീർ വരുന്നത്. ഇക്കാര്യമാണ് മോഹൻലാൽ സംഭാഷണത്തിനിടെ സൂചിപ്പിച്ചത്. മേയ് 27നാണ് സക്കീറിന്‍റെ ഷോ.
Content Highlights: standup comedian zakir khan met mohanlal at mumbai airport, zakir khan show at kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..