ബ്രഹ്മാസ്ത്രയുടെ പോസ്റ്റർ ലോഞ്ച് ചടങ്ങിൽ അണിയറപ്രവർത്തകർക്കൊപ്പം രാജമൗലി
രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം ഏറ്റെടുത്ത് എസ്.എസ്. രാജമൗലി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയേറ്ററുകളിലെത്തിക്കും.
മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ബോളിവുഡിലെ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിൽ നാഗാർജുനയും മൗനി റോയിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമാണ് ബ്രഹ്മാസ്ത്രയെന്നാണ് അണിയറപ്രവര്‍ത്തകർ പറയുന്നത്. 2022 സെപ്റ്റംബർ 9ന് അഞ്ച് ഭാഷകളിലായി ചിത്രം തീയേറ്ററുകളിലെത്തും.

“ലോകമെമ്പാടുമുള്ള നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ബ്രഹ്മാസ്ത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബ്രഹ്മാസ്ത്രം എന്ന ആശയം സവിശേഷമാണ്, അത് അതിന്റെ കഥയിലും അവതരണത്തിലും പ്രതിഫലിക്കുന്നു. പല തരത്തിൽ, അത് എന്നെ ബാഹുബലിയെ ഓർമ്മിപ്പിക്കുന്നു - സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും അധ്വാനമാണ് സിനിമ. ബാഹുബലിക്ക് വേണ്ടി ഞാൻ ചെയ്തതുപോലെ, ബ്രഹ്മാസ്ത്രം നിർമ്മിക്കാൻ അയാൻ സമയം ചെലവഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യയും, അത്യാധുനിക വിഎഫ്‌എക്‌സും ഉപയോഗിച്ച് പുരാതന ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നുള്ള പ്രമേയങ്ങളെ സിനിമ ഭംഗിയോടെ സംയോജിപ്പിക്കുന്നു! എനിക്ക് മനസിലാക്കാൻ കഴിയുന്ന ഒരു ചലച്ചിത്ര നിർമ്മാണ യാത്രയാണ് ബ്രഹ്മാസ്ത്ര. - അയന്റെ ഈ ദർശനം ഇന്ത്യൻ സിനിമയിലെ ഒരു പുതിയ അധ്യായമാണ്, ബാഹുബലിക്ക് ശേഷം ഒരിക്കൽ കൂടി ധർമ്മ പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കരണിന് നല്ല സിനിമകളേ കുറിച്ചു ഗഹനമായ ധാരണയും സംവേദനക്ഷമതയും ഉണ്ട്, അദ്ദേഹത്തോടൊപ്പം വീണ്ടും പങ്കാളിയാകുന്നതിലും ഒപ്പം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ഈ ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്... രാജമൗലി വ്യക്തമാക്കുന്നു.
Content highlights : SS Rajamouli to present Ranbir Kapoor Alia Bhatt starrer Brahmāstra in South Indian languages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..