തെലുഗു സംവിധായകന്‍ എസ്.എസ്‌ രൗജമൗലിയുടെ മകന്‍ കാര്‍ത്തികേയ വിവാഹിതനാവുന്നു. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന്‍ ജഗപതി ബാബുവിന്റെ സഹോദരന്‍ രാമപ്രസാദിന്റെ മകളുമായ പൂജ പ്രസാദ് ആണ് വധു. ഗായികയാണ് പൂജ. 

വിവാഹിതനാവുന്ന വിവരം കാര്‍ത്തികേയ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവയ്ച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

രാജമൗലിയുടെ സഹായിയായി സിനിമകളില്‍ പ്രവര്‍ത്തിക്കുകയാണ് കാര്‍ത്തികേയ ഇപ്പോള്‍. ഒരു ഡോക്യുമെന്റിയുടെ ഭാഗമായി കാര്‍ത്തികേയ കുറച്ചുനാളുകള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയത് വാര്‍ത്തകളിലിടം നേടിയിരുന്നു. കോസ്റ്റിയൂം ഡിസൈനറായ രാമയാണ് കാര്‍ത്തികേയയുടെ അമ്മ.

karthikeya

karthikeya