ആർ.ആർ.ആറിൽ നിന്നും | photo: ap
വീണ്ടും അഭിമാനമായി എസ്.എസ് രാജമൗലി സംവിധാനം ചിത്രം 'ആര്.ആര്.ആര്'. ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രം നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ്സ് 2023 ലും തിളങ്ങുകയാണ് 'ആര്.ആര്.ആര്'. മികച്ച അന്യഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.
കൂടാതെ മികച്ച ഗാനത്തിനുള്ള പുരസ്കാരം 'ആര് ആര് ആറി'ലെ 'നാട്ടു നാട്ടു' സ്വന്തമാക്കിയിട്ടുണ്ട്. എം.എം കീരവാണിയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്.
കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ലോസ് ആഞ്ജലീസില്‍ വെച്ചുനടന്ന ചടങ്ങില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ച ശേഷം സന്തോഷം പങ്കുവെക്കുന്ന രാജമൗലിയുടെ വീഡിയോ സംഘാടകര്‍ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ 'ആര് ആര് ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹമായിരുന്നു. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് 'ആര് ആര് ആര്' നോമിനേഷന് നേടിയിരുന്നത്.
പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ.ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്.
രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്.ആര്.ആര് ബോക്സോഫീസിലും മികച്ച പ്രകടനമാണ് നടത്തിയത്. അജയ് ദേവ്ഗണ്, സമുദ്രക്കനി, ശ്രിയ ശരണ്‍, ആലിയ ബട്ട് എന്നിവരും ചിത്രത്തിലുണ്ട്.
Content Highlights: ss rajamouli's RRR Wins Best Foreign Language Film award in critics choice awards 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..