ഹോളിവുഡ് ക്രിട്ടിക്സില്‍ തിളങ്ങി RRR; മികച്ച അന്താരാഷ്ട്ര ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങള്‍


1 min read
Read later
Print
Share

ആർ.ആർ.ആർ | photo: twitter/ @HCAcritics

വീണ്ടും പുരസ്‌കാര നിറവില്‍ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്സില്‍ മൂന്ന് വിഭാഗങ്ങളില്‍ 'ആര്‍.ആര്‍.ആര്‍'അവാര്‍ഡ് കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആറിന്റെ അവാര്‍ഡ് നേട്ടം.

ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ക്കുള്ള പ്രത്യേക നന്ദി അവാര്‍ഡ് സ്വീകരിച്ച ശേഷം രാജമൗലി അറിയിച്ചു. അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകുന്നില്ലെന്നും രാജമൗലി പറഞ്ഞു.

ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്‌കര്‍ നാമനിര്‍ദേശം ചിത്രം സ്വന്തമാക്കിയത്.

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം. മാര്‍ച്ച് 12-നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം.

ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍' ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: SS Rajamouli film RRR wins Best International Film award at HCA

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vivek Agnihotri

നാണക്കേട്, ഇക്കാലത്തൊക്കെ എങ്ങനെയാണ് മൂന്ന് തീവണ്ടികൾ കൂട്ടിയിടിക്കുന്നത്? -വിവേക് അ​ഗ്നിഹോത്രി

Jun 3, 2023


Rajasenan

1 min

സംവിധായകൻ രാജസേനൻ ബി.ജെ.പി വിടുന്നു, സി.പി.എം പ്രവേശന പ്രഖ്യാപനം ഇന്ന്

Jun 3, 2023


Rajasenan

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുക്കൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ തിരിഞ്ഞുനടന്നു -രാജസേനൻ

Jun 3, 2023

Most Commented