സംവിധായകൻ എസ്.എസ് രാജമൗലിയും കുടുംബവും കോവിഡ് രോഗമുക്തരായി. രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
"രണ്ടാഴ്ചത്തെ ക്വാറൻറൈൻ പൂർത്തിയാക്കി. ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ടെസ്റ്റ് ചെയ്തു നോക്കി. ഞങ്ങൾക്കെല്ലാവർക്കും നെഗറ്റീവാണ് ഫലം. പ്ലാസ്‍മ ദാനത്തിന് ആവശ്യമായ ആൻറിബോഡി ശരീരത്തിൽ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടർ അറിയിച്ചത്" രാജമൗലി കുറിച്ചു.
ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്.
കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എന്നിരുന്നാലും ഞങ്ങൾ പരിശോധനയ്ക്ക് വിധേയരായി. പിന്നീടാണ് കോവിഡ് 19 പോസിറ്റീവെന്നു കണ്ടെത്തിയതെന്നുംരാജമൗലി അന്ന് പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. വീട്ടിൽ ക്വാറന്റീനിൽ കഴിയാനാണ് തന്നോടും കുടുംബത്തോടും ഡോക്ടർമാർ നിർദേശിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Content Highlights : SS rajamouli And Family Tested Covid Negative