ആർ.ആർ.ആറിന് രണ്ടാം ഭാ​ഗം വരുന്നു, സ്ഥിരീകരിച്ച് രാജമൗലി


രാമരാജുവിന്റെയും കൊമരം ഭീമിന്റെയും സൗഹൃദത്തിന്റെ കഥയും പോരാട്ടവുമാണ് ചിത്രം പറഞ്ഞത്.

ആർ.ആർ.ആറിൽ രാംചരണും ജൂനിയർ എൻ.ടി.ആറും | ഫോട്ടോ: www.instagram.com/rrrmovie/

ന്ത്യൻ സിനിമയിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം അഥവാ ആർ.ആർ.ആർ. ഈയിടെ ജപ്പാനിലും ചിത്രം തരം​ഗമായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വലിയ ഒരു സർപ്രൈസുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാജമൗലി.

ആർ.ആർ.ആറിന് രണ്ടാം ഭാ​ഗം വരുമെന്നതാണ് ആ കാര്യം. വിദേശത്ത് നടന്ന ഒരു പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർ.ആർ.ആറിന്റെ രണ്ടാം ഭാ​ഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകളുടെ വീഡിയോ വിവിധ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയിൽ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്​ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

രാമരാജുവിന്റെയും കൊമരം ഭീമിന്റെയും സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. എം.എം. കീരവാണിയായിരുന്നു സം​ഗീതസംവിധാനം. 1200 കോടിയോളമാണ് ആ​ഗോളതലത്തിൽ ആർ.ആർ.ആറിന്റെ ബോക്സോഫീസ് കളക്ഷൻ.

Content Highlights: SS Rajamouli has confirmed RRR 2, SS Rajamouli on RRR 2, RRR 2 Update

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented