രാജമൗലി | photo: afp
കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് സിനിമ ടിക്കറ്റെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നതെന്ന് സംവിധായകന്‍ രാജമൗലി. തനിക്ക് പ്രത്യേക അജണ്ടയൊന്നും ഇല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. എഎഫ്പിക്ക് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജമൗലി.
ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ ജീവിതത്തിലുള്ളതിനെക്കാള്‍ വലിയ കഥാപാത്രങ്ങളെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാജമൗലി പറഞ്ഞു. ജീവിതത്തിലുള്ളതിനെക്കാള്‍ വലിയ സാഹചര്യങ്ങളാണ് കാണാന്‍ ആഗ്രഹിക്കുന്നത്. അത് തന്നെയാണ് എനിക്ക് ചെയ്യാനും ഇഷ്ടം. എനിക്ക് പ്രത്യേക അജണ്ടയൊന്നും ഇല്ല. കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊടുത്ത് സിനിമ കാണാന്‍ വരുന്നവരെ സന്തോഷിപ്പിക്കാനാണ് ഞാന്‍ സിനിമയെടുക്കുന്നത്, രാജമൗലി പറഞ്ഞു.
അതേസമയം, രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ അന്താരാഷ്ട്ര പുരസ്‌കാര നിറവിലാണ്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ മൂന്ന് വിഭാഗങ്ങളില്‍ 'ആര്‍.ആര്‍.ആര്‍'അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആറിന്റെ അവാര്‍ഡ് നേട്ടം.
ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കവെയാണ് ഹോളിവുഡ് ക്രിട്ടിക്സ് അവാര്‍ഡ് രാജമൗലി ചിത്രത്തെ തേടിയെത്തിയത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്‌കര്‍ നാമനിര്‍ദേശം ചിത്രം സ്വന്തമാക്കിയത്.
ജൂനിയര്‍ എന്‍.ടി.ആര്‍., രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍' ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി, അലിസണ്‍ ഡൂഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: ss rajamouli about his film making
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..