സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയുടെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ജയ്പൂരില്‍ വച്ച് ഡിസംബര്‍ 30 നാണ് വിവാഹം നടക്കുന്നത്.

ചടങ്ങിന് മുന്നോടിയായി അതിഥികള്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. അനുഷ്‌ക ഷെട്ടി, സുസ്മിത സെന്‍, രാം ചരണ്‍, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

അതിനിടെ അനുഷ്‌കയും പ്രഭാസും നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

രാജമൗലി-രമ ദമ്പതികളുടെ മകനായ കാര്‍ത്തികേയ സിനിമാ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഗായിക പൂജ പ്രസാദാണ് കാര്‍ത്തികേയയുടെ വധു. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖര്‍ വിവാഹത്തിന് എത്തിച്ചേരുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

photo

photo

photo

 

photo

susmitha
Photo: APH Images

photo

photo

Content Highlights: SS Karthikeya rajamouli's son wedding prabhas anushka dances rana ntr jaipur pooja prasad