മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ എത്തിയത് വലിയ വാർത്തയായിരുന്നു. മുംബൈ ആർതർ റോഡ് ജയിലിലെത്തിയ ഷാരൂഖിന് ചുറ്റും മാധ്യമങ്ങളും ജനങ്ങളും തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. ഈ കാഴ്ച തന്നെ അസ്വസ്ഥയാക്കിയെന്ന് പറയുകയാണ് നടി ശ്രുതി ഹരിഹരൻ.  

‘മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വീഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ഇതോടെ സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എങ്ങനെയെന്ന് മനസിലാക്കാനുള്ള ശ്രമം ഞാൻ ഉപേക്ഷിച്ചു.  നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്നത് നല്ലകാര്യം തന്നെയാണ്.’– ശ്രുതി പറയുന്നു.

Sruthi

അതേസമയം ആര്യന് കേസിൽ കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖ് ജയിലിലെത്തി മകനെ കണ്ടത്. 20 മിനിട്ടോളം ഇരുവരും സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദര്‍ശിക്കാന്‍ സാധിച്ചത്. 

ആര്യന്‍റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി.കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. 


content highlights : Sruthi Hariharan on Shah Rukh Khan being hounded by media and public