അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാധ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

2020 ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു. 

2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം നടന്നത്. ശ്രിയയുടെ മുംബൈയിലെ അന്ധേരിയിലെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. 

ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് നരേന്റെ നരഗാസുരന്‍, ഗമനം, തട്ക, ആര്‍ആര്‍ആര്‍ തുടങ്ങിയവയാണ് ശ്രിയയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

Content Highlights: Sriya Saran announces Birth of a Baby Girl on Instagram, names her Radha,Andrei Koscheev,