ടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി സത്യാര്‍ഥ് നായക് എഴുതിയ പുസ്തകം വലിയ ചര്‍ച്ചയാകുന്നു. ശ്രീദേവി; ദ എറ്റേണല്‍ ഗോഡസ് എന്നാണ് പുസ്തകത്തിന്റെ പേര്. ശ്രീദേവിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സത്യര്‍ഥ് നായക് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രക്ത സമ്മര്‍ദ്ദം കുറയുന്നതിനെ തുടര്‍ന്ന് ശ്രീദേവിക്ക് ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നുവെന്ന് സത്യര്‍ഥ് നായക് പുസ്‌കത്തില്‍ പറയുന്നു. ശ്രീദേവിയുടെ സഹപ്രവര്‍ത്തകര്‍ അതെക്കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'ശ്രീദേവി അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും കുഴഞ്ഞ് വീണിട്ടുണ്ടെന്ന് സംവിധായകന്‍ പങ്കജ് പരാശറും നടന്‍ നാഗാര്‍ജുനയും എന്നോട് പറഞ്ഞിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്നതാണ് അതിന് കാരണം. അവര്‍ സിനിമാസെറ്റിലും ശുചിമുറിയിലും സമാനമായി വീണിട്ടുണ്ട്. ശ്രീദേവിയുടെ അനന്തിരവള്‍ മഹേശ്വരി ഒരിക്കല്‍ പറഞ്ഞു, കുഴഞ്ഞ് വീണ്, മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ കണ്ടിട്ടുണ്ടെന്ന്. നടക്കുന്നതിനിടയില്‍ പെട്ടന്ന് ബോധക്ഷയം വന്ന് വീഴുന്നതും പതിവായിരുന്നു'- സത്യര്‍ഥ് നായക് കുറിക്കുന്നു.

Sridevi suffered from fainting reason behind death Sridevi The Eternal Goddess Satyarth Nayak2018 ഫെബ്രുവരി മാസത്തില്‍ ദുബായിയിലെ ഒരു ആഡംബര ഹോട്ടലില്‍ വച്ചാണ് ശ്രീദേവി അന്തരിക്കുന്നത്. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവി. 

Content Highlights:Sridevi suffered from fainting spells says Sridevi The  Eternal Goddess author Satyarth Nayak